ഹെൽമറ്റ് പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പത്ത് വയസുകാരിയെ മർദ്ദിച്ചതായി പരാതി

single-img
23 September 2015

downloadഹെൽമറ്റ് പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പത്ത് വയസുകാരിയെ മർദ്ദിച്ചതായി പരാതി. രാവിലെ കൊല്ലം – ചെങ്കോട്ട ദേശീയപാതയിൽ കരിക്കോടാണ് സംഭവം . കരിക്കോട് സ്വദേശി ലത്തീഫിന്റെ മകൾ അലീഷയ്ക്കാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റത്.
ലത്തീഫ് ബൈക്കിൽ വരുന്നതിനിടെ വെഹിക്കൾ ഇൻസ്പെക്ടർ വാഹനം നിറുത്താൻ കൈകാണിച്ചു. എന്നാൽ,​ അൽപം മുന്നോട്ട് മാറ്റിയാണ് ലത്തീഫ് ബൈക്ക് നിറുത്തിയത്. അതിനിടെ പിൻസീറ്റിലിരുന്ന അലീഷയുടെ ശരീരത്തിൽ വെഹിക്കിൾ ഇൻസ്‌പെക്ടർ അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇൻസ്‌പെക്ടറെ തടഞ്ഞുവച്ച ശേഷം റോഡ് ഉപരോധിച്ചു.