തന്റെ സിനിമയെ തള്ളിപ്പറഞ്ഞ നായികയ്ക്ക് ചുട്ടമറുപടിയുമായി സംവിധായകൻ പ്രിയനന്ദനൻ

single-img
23 September 2015

kohinoor-aparna.jpg.image.784.410റിലീസിനൊരുങ്ങുന്ന ആസിഫ് അലി ചിത്രമായ കോഹിനൂറിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദനൻ. പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ഞാൻ നിന്നോട് കൂടെയുണ്ട്’ എന്ന ചിത്രത്തിലെ നായികയായിട്ടായിരുന്നു അപർണയുടെ സിനിമ അരങ്ങേറ്റം. ചിത്രം ഒട്ടനവധി അംഗീകാരങ്ങളും പ്രശംസകളും പിടിച്ചുപറ്റിയിരുന്നു.

ഫ്ലവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ നടി തന്റെ ആദ്യ ചിത്രത്തെ തള്ളി പറഞ്ഞിരുന്നു. ഞാന്‍ നിന്നോടു കൂടെയുണ്ട് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് താന്‍ മാത്രമേ അറിഞ്ഞിരിക്കുള്ളൂ എന്നായിരുന്നു നടിയുടെ കമ്മന്റ്. അതിനുമറുപടിയായാണ് സംവിധായകന്റെ പോസ്റ്റ്.

[quote arrow=”yes”]“നന്ദി അപർണ വിനോദ്
ഫ്ള വേഴ്സ് ചാനലിലെ ഷോ;……ക്ക്
ഇത്രയും വേഗം ഒരുമികച്ച നടിയായതിന്
ഈ സിനിമയുടെ റിലീസ് നീ മാത്രം അറിഞ്ഞതിന്
എത്രയോ പ്രതിഭകളുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് അവരേക്കാളൊക്കെ വലിയ
പ്രതിഭാശാലിതന്നെയെന്ന് നീ തെളിയിച്ചു
ഞാൻ ആരേയും സെറ്റിൽ നിന്റെ അത്ര സഹിച്ചിട്ടുണ്ടാവില്ല
മഹാ അഭിനയ പാഠവും മികച്ച പെരുമാറ്റവും ക്കൊണ്ട് നീ ഞങ്ങളെ പൊറുതി മുട്ടിച്ചപ്പോൾ
ഞാൻ നിന്നോട് സിനിമയിൽ നിന്ന് പോകാൻ വരെ പറഞ്ഞതാണ്
അത്രയും മികച്ച അനുഭവം തന്നിട്ടും
മറ്റുള്ളവരുടെ മുന്നിൽ ഇതുവരെ തള്ളി പറയാതിരുന്നത് ഞങ്ങളുടെ മാന്യതക്കൊണ്ട് മാത്രം
എന്തായാലും
നീ നിന്റെ പ്രതിഭ തെളിയിച്ചു തുടങ്ങി
എല്ലാ വിധ ആശംസകളും നേരുന്നു.”[/quote] എന്നാണ് പ്രിയനന്ദനൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ദേശീയതലത്തില്‍ ശ്രദ്ധേയനായ മലയാള ചലചിത്ര-നാടക സംവിധായകനാണ് പ്രിയനന്ദനൻ. 2006 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ പുലിജന്മത്തിന്റെ സംവിധായകനാണിദ്ദേഹം. പി.ടി. കുഞ്ഞുമുഹമ്മദ്, കെ.ആർ മോഹനൻ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായി സിനിമയിൽ പ്രവർത്തിച്ചിരുന്ന പ്രിയനന്ദനൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നെയ്തുക്കാരൻ ആണ്. കൂടാതെ സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങളും സം‌വിധാനം ചെയ്തിട്ടുണ്ട്.

പ്രിയനന്ദനന്റെ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലെ ക്യാമറമാനായിരുന്ന ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ ഓഡീഷനിൽ പങ്കെടുക്കാൻ അപർണയെ ക്ഷണിച്ചത്. വിനയ് ഫോർട്ടും സിദ്ധാർത്ഥ് ഭരതനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നായികയായിരുന്നു അപർണ. കൊച്ചി സ്വദേശിനിയായ അപർണ വിനോദ് പഠിച്ചുവളർന്നത് തിരുവനന്തപുരത്താണ്. തൃശൂരിൽ മനശാസ്ത്രത്തിൽ ബിരുദ്ധം ചെയ്യുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വരവ്.

ഇതിനുമുൻപ് ഒരു ചാനലിൽ അഭിമുഖത്തിൽ നടൻ ആസിഫ് അലി സ്വാർത്ഥനാണെന്നും നടി അപർണ വിനോദ് പറഞ്ഞിരുന്നു.