ആറളം സര്‍ക്കാര്‍ ഫാമിലെ സമരം;എല്ലാ ആവശ്യങ്ങളും മന്ത്രിസഭായോഗം അംഗീകരിച്ചു

single-img
23 September 2015

aralamതിരുവനന്തപുരം:  ആറളം സര്‍ക്കാര്‍ ഫാമില്‍ സമരം നടത്തുന്നവരുടെ എല്ലാ ആവശ്യങ്ങളും മന്ത്രിസഭായോഗം അംഗീകരിച്ചു. കൃഷി ഫാമില്‍ ശമ്പളപരിഷ്‌കരണം നടത്തും. എല്ലാ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു.

തൊഴിലാളികളുടെ പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കെസി ജോസഫ് പറഞ്ഞു.

ഉത്തരവ് കൈയില്‍ കിട്ടിയാല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ആറളത്തെ തൊഴിലാളികള്‍. ഇതിനു മുമ്പും പല ഉറപ്പുകളും ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും പ്രാബല്യത്തിലായില്ല. അതിനാല്‍ ഉത്തരവ് കൈയില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.