മാമലകണ്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ഫലം കണ്ടു; സ്‌കൂളില്‍ അടിയന്തരമായി അധ്യാപക നിയമനം നടത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

single-img
23 September 2015

school studentകോതമംഗലം:മാമലകണ്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസമായി ഡിഡിഇ ഓഫീസിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം ഫലം കണ്ടു. സ്‌കൂളില്‍ അടിയന്തരമായി അധ്യാപക നിയമനം നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.  അധിക തസ്തികയിലേക്ക് അധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആര്‍എംഎസ് സ്‌കൂളുകളില്‍ അധിക തസ്തിക നിയമനം ഉടന്‍ നടത്താനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

മലയോര ആദിവാസി മേഖലയിലെ നൂറോളം വിദ്യാര്‍ത്ഥികളുള്ള മാമലകണ്ടം സ്‌കൂള്‍ കഴിഞ്ഞ വര്‍ഷം ഹൈസ്‌ക്കൂള്‍ ആക്കിയെങ്കിലും സ്ഥിരം അധ്യാപകരെ നിയമിച്ചില്ല. താല്‍ക്കാലിക അധ്യാപകരുടെ നിയമനം ഇടയ്ക്കിടെ നടത്തിയെങ്കിലും ആരും തുടര്‍ച്ചയായി സ്‌കൂളില്‍ എത്തിയില്ല.പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് കുറച്ചധികം നാളുകളായി ദുരിതത്തിലായ കുട്ടികള്‍ കഴിഞ്ഞ ദിവസമാണ് ഡിഡിഇ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.