മാഗി ന്യൂഡില്‍സ് നിരോധിച്ച ഭക്ഷ്യ സുരക്ഷ മേധാവിക്ക് വകുപ്പ് മാറ്റം

single-img
23 September 2015

maggieന്യൂ ഡല്‍ഹി:  മാഗി ന്യൂഡില്‍സ് നിരോധിച്ച ഭക്ഷ്യ സുരക്ഷ അതോറിറ്റി മേധാവിക്ക് വകുപ്പ് മാറ്റം. നീതി ആയോഗ് അഡീഷണല്‍ സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ യുധ്‌വീര്‍ മാലിക്കിനേയാണ് കേന്ദ്ര സര്‍ക്കാര്‍ വകുപ്പ് മാറ്റി നിയമിച്ചത്. നെസ്ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സില്‍ ലെഡിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി അടക്കം സംസ്ഥാനങ്ങളില്‍ മാഗി നിരോധിച്ചത്.

1983ല്‍ ഹരിയാന കേഡറില്‍ നിന്നും ഐഎഎസ് ഓഫീസറായ യുധ് വീര്‍ മാലിക്ക് കഴിഞ്ഞ സെപ്തംബറിലാണ് ഭക്ഷ്യ സുരക്ഷ മേധാവിയായി ചുമതലയേറ്റത്.  നീതി ആയോഗില്‍ പുതിയതായി ഉണ്ടാക്കിയ തസ്തികയിലേക്കാണ് മാലിക്കിനെ നിയമിച്ചത്. മാഗി നിരോധന ഉത്തരവിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കം സംശയത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.