അടൂർ ഗോപാലകൃഷ്ണന്റെ ഭാര്യ അന്തരിച്ചു

single-img
23 September 2015

sunanda-adoorപ്രശസ്ത ചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ(66) അന്തരിച്ചു. അർബുധരോഗത്തെതുടർന്ന് രണ്ടാഴ്ചയോളം മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ ശവസംസ്കാരം നടക്കും. മകൾ അശ്വതി മുംബൈ സ്പെഷ്യൽ ബ്രാഞ്ച്-2 ലെ അഡീഷണൽ കമ്മിഷണറാണ്.