അഭയാർഥികളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നതായി ജർമ്മൻ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്

single-img
23 September 2015

Refuees-welcome-EPA-v2ബെർലിൻ,ജർമനി: ജർമനിയിലേക്ക് പലായനം നടത്തുന്ന അഭയാർഥികളെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നതായി ജർമ്മൻ ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബെർലിനിലെ  മുസ്ലീംപള്ളിയിൽ നടത്തിയ റെയ്ഡിൽ ചിലരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

അഭയാർഥികളുടെ ദയനീയാവസ്ഥകളെ ചൂഷണം ചെയ്യുകയാണ് ഭീകരരുടെ പദ്ധതി. ധനവും ഭക്ഷണവും ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഭീകരസംഘടനയിൽ അംഗങ്ങളാക്കാനാണ് ശ്രമമെന്ന് ജർമ്മൻ ആഭ്യന്തര ഇന്റലിജന്‍സ് ഏജൻസി മേധാവി  വ്യക്തമാക്കി. സ്ത്രീകളുൾപ്പടെയുള്ളവരെ ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്നും ഇത് ജർമനിയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്നും  സൂചിപ്പിച്ചു.