95 കിലോമീറ്റർ മൈലേജുമായി ടിവിഎസ് സ്പോർട്ട്

single-img
23 September 2015

TVS-Sport-Black-RED-bSRgXഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ തങ്ങളുടെ പുതിയ ബൈക്ക് അവതരിപ്പിച്ചു. 95 കിലോമീറ്റർ മൈലേജ് വാഗ്ദാനം നൽകിയാണ് കമ്പനി സ്പോർട്ടിനെ വിപണിയിൽ എത്തിക്കുന്നത്. 36,880 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

99.7സിസി സിംഗിൾ സിലിണ്ടർ ഡൂറാലൈഫ് എൻജിനാണ് വാഹനത്തെ പ്രവർത്തിപ്പിക്കുന്നത്. 7.4 പിഎസ് കരുത്ത് ഉത്പാതിപ്പിക്കുന്ന എൻജിൻ 75 എൻ.എം ടോർക്കും നൽകുന്നു. ഓൾ ഗിയർ ഇലക്ട്രിക് സ്റ്റാർട്ട്, അലൂമിനിയം ഗ്രാബ് റെയിൽ, ക്രോം മഫ്ലർ ഗാർഡ് എന്നിവ സ്പോർട്ടിന്റെ സവിശേഷതകളാണ്. റെഡ്, ബ്ലാക്ക്, വൈറ്റ്, മെർക്കുറി ഗ്രേ, ബ്ലൂ എന്നിങ്ങനെ 5 നിറങ്ങളിലാണ് വാഹനം ലഭിക്കുക.