ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുതിയ റെക്കോര്‍ഡ്

single-img
23 September 2015

Modiട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ റെക്കോര്‍ഡിട്ടു. ട്വിറ്ററില്‍ 1.5 കോടി ഫോളോവേഴ്‌സുള്ള മോഡി ഏറ്റവും അധികം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ രാഷ്ട്രതലവനായി. ഇന്ത്യയില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ആളാണ് മോഡി. ഷാരുഖ് ഖാനും, അമിതാഭ് ബച്ചനുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉണ്ടായത് 80 ലക്ഷം ആളുകളുടെ വര്‍ദ്ധനയാണ്. ഒരു ഇന്ത്യന്‍ അക്കൗണ്ടിന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണിത്.

തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന് മോഡി ട്വിറ്ററിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മുന്‍പ് രാഷ്ട്രീയം പറയാന്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ട്വീറ്റുകളില്‍ മോഡി രാഷ്ട്രീയം പറയാറില്ല. പൊതുകാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനും ആളുകളെയും സ്ഥാപനങ്ങളെയും മറ്റും അഭിനന്ദിക്കുന്നതിനുമാണ് മോഡി ട്വിറ്ററിനെ അധികമായും ഇപ്പോള്‍ ഉപയോഗിക്കുന്നത്.