എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിക്കായി നാകോ മൈബൈല്‍ ആപ്പ് പുറത്തിറക്കി

single-img
23 September 2015

nacoന്യൂ ഡല്‍ഹി:എയ്ഡ്‌സ്  ബോധവല്‍ക്കരണ പരിപാടിക്കായി മൈബൈല്‍ ആപ്ലിക്കേഷനുമായി നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(നാകോ).  ‘ഹെല്‍പ്’ എന്നാണ് എയ്ഡ്‌സ് ബോധവല്‍ക്കരണ മൊബൈല്‍ ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധിച്ചു വരുന്ന കാലത്ത് ചികില്‍സയെ കുറിച്ചും ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസിനെ കുറിച്ചുമുള്ള വിവരങ്ങളാണ് ആപ്പില്‍ നല്‍കുന്നത്. രാജ്യത്ത് എയ്ഡ്‌സ് രോഗികള്‍ നേരിടുന്ന സാമൂഹിക ബുദ്ധിമുട്ടുകളും ചികല്‍സയിലുള്ള അവ്യക്തതകളും നീക്കം ചെയ്യുന്നതിനുള്ള ഉദ്യമത്തിനാണ് നാകോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തുടക്കമിട്ടിരിക്കുന്നത്.

എച്ച്‌ഐവി ബോധവല്‍ക്കരണത്തിന് മൊബൈല്‍ ആപ്പ് എന്നത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ്. യുവാക്കളെയാണ് നാകോ മൊബൈല്‍ ആപ്പിലൂടെ ലക്ഷ്യമിടുന്നത്.രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളും എച്ച്‌ഐവി പരിശോധന നടത്താനുള്ള കേന്ദ്രങ്ങളുടെ പട്ടികയും ഹെല്‍പില്‍ ഉണ്ട്. സൗജന്യമായി എച്ച്‌ഐവി പരിശോധന നടത്താനാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരവും ആപ് നല്‍കും.

ഐക്യരാഷ്ട്ര സഭയുടെ കണക്ക് വെച്ച് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതി സര്‍ക്കാരിന്റെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളില്‍ ഒന്നാണ്. എന്നാല്‍ ലോകത്തിലെ പല ആരോഗ്യ സംഘടനകളും പറയുന്നത് ഇന്ത്യയിലെ പല എച്ച്‌ഐവി ബാധിതര്‍ക്കും രോഗത്തെ കുറിച്ച് അറിവില്ല എന്നാണ്.