ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സംഘടന വക 500 രൂപ പാരിതോഷികം

single-img
22 September 2015

dogs

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാനുള്ള ഹൈക്കോടതിവിധി സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തില്‍ പോലും തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടപടികളൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തില്‍ ഒരു സംഘടന രൂപീകൃതമാകുന്നു. ആക്രമണകാരികളും പേ പിടിച്ചവയുമായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാനായി തെരുവുനായ ഉന്മൂലന സംഘമാണ് രൂപീകരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ ജോസ് മാവേലിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ആക്രമണകാരികളായ നായ്ക്കളെ കൊന്നു കുഴിച്ചുമൂടി അതിന്റെ തെളിവ് ഹാജരാക്കുന്നവര്‍ക്കു സംഘടന 500 രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണു ഈ പദ്ധതി നടപ്പിലാകുന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരന്‍ ദേവനിനെ സംഘടനയുടെ അംബാസഡറായും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ സംഘടനാ പ്രസിഡന്റ് ജോയി പെരുമ്പാവൂര്‍, മറ്റു ഭാരവാഹികളായ സ്‌നേഹാലയം പീറ്റര്‍, ഷൈന്‍ സെബാസ്റ്റ്യന്‍, ബിജു പോള്‍, എം.പി. ജെയ്‌സണ്‍, സോഫിയ സുര്‍ജിത്, കെ.സി. ജയിംസ്, ബിന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.