രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീം ക്യാപ്റ്റന്‍
22 September 2015
രഞ്ജി ട്രോഫി ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. രോഹന് പ്രേം, റൈഫി വിന്‍സന്റ് ഗോമസ്, ജഗദീശ് തുടങ്ങിയവര്‍ ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് പതിനഞ്ചംഗ ടീം.