ഇന്ത്യയെ ആക്രമിക്കുന്നതിനായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പാകിസ്താന്‍ പുനഃരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നു

single-img
22 September 2015

Terroristന്യൂഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യത്തോടെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പുനഃരുജ്ജീവിപ്പിക്കാന്‍ പാകിസ്താന്‍ നീക്കം നടത്തുന്നതായി രഹസ്യവിവരം.   2001ല്‍ നടന്ന ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദായിരുന്നു. ഈ കേസിലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങാണ്(റോ) ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. ജെയ്‌ഷെ മുഹമ്മദിനെ പൂര്‍ണ്ണ സജ്ജരാക്കി ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്രമണം നടത്തുകയാണ് പാകിസ്താന്റെ ലക്ഷ്യം.  . 2002ലാണ് പാകിസ്താന്‍ ഈ സംഘടനയെ നിരോധിച്ചത്.