അനുനയന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത ബോഡോ തീവ്രവാദികളെ ആവശ്യമെങ്കില്‍ ഭൂട്ടാന്റെ അതിര്‍ത്തി കടന്ന് ഉന്മൂലനം ചെയ്യാനുള്ള സൈനിക നടപടികള്‍ക്ക് ഇന്ത്യന്‍ സൈന്യം തുടക്കമിട്ടു

single-img
20 September 2015

security_2

അനുനയന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത ബോഡോ തീവ്രവാദികളെ ആവശ്യമെങ്കില്‍ ഭൂട്ടാന്റെ അതിര്‍ത്തി കടന്ന് ഉന്മൂലനം ചെയ്യാനുള്ള വന്‍ പദ്ധതിക്ക് ഇന്ത്യന്‍ സൈന്യം തുടക്കമിട്ടു. വ്യോമ സേന, കരസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, അസം പൊലീസ് തുടങ്ങിയ സേനകളെ കോര്‍ത്തിണക്കി സംയുക്തമായാണ് മബാഡോ തീവ്രവാദികള്‍ക്കെതിരെ രാജ്യം ഒന്നിക്കുന്നത്.

അതിന്റെ ഭാഗമായി ഭൂട്ടാനോട് ചേര്‍ന്ന ബോഡോ ഭീകരരുടെ സ്വാധീന മേഖലകളില്‍ ദൗത്യം ആരംഭിച്ചുകഴിഞ്ഞു. രാജ്യവുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത നാഷ്ണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സോങ്ബിജിത് വിഭാഗത്തിനെ ഉന്‍മൂലനം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംയുക്ത സേനയുടെ കമാന്‍ഡറായ ലഫ്.ജനറല്‍ ശരത് ചന്ദ് അഹറിയിച്ചു.

തീവ്രവാദികള്‍ക്കെതിരെ വെള്ളിയാഴ്ച മുതലാണ് സംയുക്ത ബൃഹദ് സൈനിക നീക്കം ആരംഭിച്ചതെന്നും ആക്രണ പദ്ധതികളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ബോഡോ ഭീകരര്‍ക്കെതിരെ സുരക്ഷാ സേന മുന്‍പ് നടത്തിയ നീക്കങ്ങള്‍ വിജയമായിരുന്നു. എന്നാല്‍ സംഘടനയെ പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കുകയാണ് ഇപ്പോഴത്തെ ദൗത്യത്തിന്റൈ ലക്ഷ്യം.