കേരളത്തിലെ ആം ആദ്മിയുടെ ഏക വാര്‍ഡ് മെമ്പര്‍ പാര്‍ട്ടി വിടുന്നു
കേരളത്തിലെ ആംആദ്മിയുഴടെ ഒരേയൊരു മെമ്പര്‍ ടോമി ഏലശേരി ആംആദ്മിയില്‍ നിന്നും പിന്മാറുന്നു. സന്തോഷത്തോടെയല്ല പിന്മാറുന്നതെന്നും ആംആദ്മി പാര്‍ട്ടിയുടെ നന്മ എന്നും താന്‍ ആഗ്രഹിക്കുന്നുവെന്നതിനാല് ഒരു അനുഭാവിയായി എന്നും നിങ്ങളുടെ കൂടെക്കാണുമെന്നുംഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുളച്ചു വരുന്നതിനെ മുളയിലെ നുള്ളുന്ന രീതിയിലുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ടോമി ഏലശേരി ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ 21ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്. മൂന്നുവോട്ടുകള്ക്കായിരുന്നു വിജയിച്ചത്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ആംആദ്മിയുടെ തെരശഞ്ഞടുപ്പ് വിജയം.
മുന്‍പ് സിപിഐയിലായിരുന്ന ടോമി ഏലശേരി പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ എന്നീ സ്ഥാനങ്ങള്‍ രാജിവച്ചാണ് ആംആദ്മിയില്‍ ചേര്‍ന്നത്. സാറാ ജോസഫ് ഉള്‍പ്പെടെയുളളവര്‍ ടോമിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.കോണ്‍ഗ്രസിലെ ഈശപ്പനെയായിരുന്നു ടോമി തോല്‍പ്പിച്ചത്.