അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

single-img
18 September 2015

kashmir-army-newജമ്മു കാശ്മീരില്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും കരസേനാ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറില്‍ രണ്ടില്‍ കൂടുതല്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടാകാം എന്ന സംശയത്തെത്തുടര്‍ന്ന് സൈന്യം സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യം കൂടുതല്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയും പാകിസ്താനും അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയിരുന്നു.

വ്യാഴാഴ്ച രാത്രി പൂഞ്ച് ജില്ലയിലെ ബലാകോട് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും ഗ്രാമീണനും പരിക്കേറ്റിരുന്നു.