ഓൺലൈൻ കാമുകനെ ഐ.എസിൽ ചേരാൻ സഹായിച്ച യുവതി പിടിയിൽ

single-img
9 September 2015

unnamed(3)ലണ്ടൻ: ഓൺലൈൻ കാമുകന് ഐ.എസിൽ ചേരാൻ സഹായം നൽകിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ആംഗല ശഫീഖ് എന്ന യുവതിയാണ് ഒരിക്കൽപോലും നേരിട്ടു കാണാത്ത തന്റെ കാമുകൻ മുഹമ്മദ് നഹീന്‍ അഹ്മദിനെ ഭീകരസംഘടനയിൽ ചേരാൻ സഹായിച്ചതിന് കുടുങ്ങിയത്. ഇംഗ്ളണ്ടിൽനിന്നും സിറിയയിലേക്ക് പോവാൻ സഹായം ചെയ്തതിന് യുവതിക്ക് 15 മാസത്തെ തടവുശിക്ഷ വിധിച്ചു.

 

സ്കൈപ്പ് ചാറ്റിനിടെ സിറിയയിലേക്കുള്ള യാത്രാവിവരങ്ങൾ കൈമാറുകയായിരുന്നു. 2013ൽ അഹ്മദും സുഹൃത്ത് യൂസുഫ് സർവാറും ഇംഗ്ളണ്ടിൽനിന്ന് തുര്‍ക്കി വഴി സിറിയയിലത്തെുകയും ഐ.എസിൽ ചേരുകയുമായിരുന്നു. 2014 ജനുവരിയിൽ ഇംഗ്ളണ്ടിലേക്കു മടങ്ങവെയാണ് ഇവർ അറസ്റ്റിലായത്.

 

വ്യാജപേരിലാണ് യുവതി കാമുകനുമായി ചാറ്റിങ് നടത്തിയത്. തനിക്ക് ഒരു പോരാളിയാവണമെന്ന് കാമുകിയോട് സൂചിപ്പിച്ച യുവാവിനോട് ഐ.എസിൽ ചേരാൻ പറയുകയായിരുന്നു. അതേസമയം, താന്‍ നിരപരാധിയാണെന്നും കാമുകനുമായി തമാശരൂപത്തിലാണ് ഐ.എസിൽ ചേരാൻ പറഞ്ഞതെന്നുമാണ് ആംഗല ശഫീഖ് പറയുന്നത്.