തൊഴിൽ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു
8 September 2015
വെല്ലുവിളികൾ ഏറ്റെടുക്കാനും തൊഴിൽ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗോള തലത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ചിന്തിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഡൽഹിയിൽ ബിസിനസ്, ബാങ്കിംഗ് മേഖലയിലുള്ള വിദഗ്ദ്ധരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മോദി.