ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ഒരാളെ വെട്ടിക്കൊന്നു
31 August 2015
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിറുത്തി ഒരാളെ വെട്ടിക്കൊന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പൈവളിഗെ ബായിക്കട്ടയിലെ ആസിഫാ(39)ണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കന്യാനയിലാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സുഹൃത്ത് റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.