ലോകത്തിലെ ഏറവും വലിയ ഹൃദയത്തിന്റെ ഭാരം 180കിലോ; പൊതുജനങ്ങൾക്കായി പ്രദര്‍ശനത്തിന് വെയ്ക്കുന്നു
26 August 2015
image credits: bbc
വാഷിംഗ്ടൺ : ലോകത്തിലെ ഏറവും വലിയ ഹൃദയം കാണാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ഇൗ വമ്പൻ ഹൃദയം നേരിൽകാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നത് ന്യൂഫൗണ്ട് ലാന്റിലെ റോയൽ ഒന്റാറിയോ മ്യൂസിയം അധികൃതരാണ്.
അടുത്തിടെ തീരത്തടിഞ്ഞ ചത്ത നീല തിമിംഗലത്തിൽ നിന്നും പുറത്തെടുത്തതാണ് ഈ ഹൃദയം. 180കിലോയാണ് ഹൃദയത്തിന്റെ ഭാരം. ലോലിപോപ്പ് എന്നാണ് ഈ വമ്പൻ ഹൃദയത്തിന് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറവും വലിയ ഹൃദയത്തിന്റെ ഭാരം 180കിലോ; പൊതുജനങ്ങൾക്കായി പ്രദര്‍ശനത്തിന് വെയ്ക്കുന്നു
നാലുപേർചേർന്ന സംഘമാണ് ഹൃദയം വേർപെടുത്തിയെടുത്തത്. ഇപ്പോൾ ഫോർമാലിനിൽ മുക്കിയെടുത്ത് പ്ലാസ്റ്റിക്ക് ആവരണത്തില്‍ തീർത്തു സൂക്ഷിച്ചിരിക്കുന്ന ഹൃദയം ഉടൻ പ്രദർശനത്തിന് വെയ്ക്കും. ഈ കൂറ്റൻ അവയവത്തെകുറിച്ച് കൂടുതൽ പഠിച്ചുവരുകയാണ് ശാസ്ത്രജ്ഞർ.