കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അക്ഷരത്തെറ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ലെറ്റര്‍ പാഡിന്റെ മുകളിലായി മന്ത്രിയുടെ പേരും, മറുഭാഗത്ത് സ്ഥാനവും വകുപ്പും ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ ഇംഗ്ലീഷില്‍ മിനിസ്റ്റര്‍ എന്ന എഴുതിയതും ഹിന്ദിയില്‍ സന്‍സദന്‍ എന്ന എഴുതിയതിലും തെറ്റ് കടന്നു കൂടിയിട്ടുണ്ട്. ഈ ഭാഗം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടാണ് ലെറ്റര്‍ പാഡ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കന്നത്.
സന്‍സദന്‍ എന്ന വാക്കിന് അര്‍ത്ഥം വിഭവശേഷി എന്നാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയാണ് നിലവില്‍ സ്മൃതി ഇറാനി. എന്തായാലും തന്റെ ലെറ്റര്‍പാഡില്‍ കടന്നുകൂടിയ തെറ്റുമായി ബന്ധപ്പെട്ട സ്മൃതി ഇറാനി തന്റെ വകുപ്പിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതാണോ മാഡം താങ്കളുടെ ലെറ്റര്‍പാഡ് എന്ന് ചോദിച്ച് ട്വീറ്റിട്ട വ്യക്തിക്ക് ട്വിറ്ററിലൂടെ തന്നെ മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.
ना अनपढ़ रहे, ना काबिल हुए। खामखा देश पे बोझ बने!!! @smritiirani Mam is this your letterhead??? @NayakRagini ji ? pic.twitter.com/gvb1wEXC52
— Saurabh Rai. (@rai_saurabh100) August 20, 2015
@rai_saurabh100 no it's not Saurabh. Would not misspell my own name in Hindi. Have asked concerned organisation to give an explanation.
— Smriti Z Irani (@smritiirani) August 21, 2015