വർഗ്ഗീയ സ്പർദ വളർത്തുന്ന ഫേസ്ബുക്ക് വീഡിയോ: ഹൈടെക്ക് സെൽ അന്വേഷണം തുടങ്ങി.

single-img
19 August 2015

videoബാബറി മസ്ജിതിനെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത വീഡിയോയുടെ ഉറവിടംതേടി ഹൈടെക്ക് സെൽ അന്വേഷണം ആരംഭിച്ചു. വർഗ്ഗീയതയെ പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾക്ക് എതിരെ നടപടി വേണമെന്ന് സോഷ്യൽമീഡിയയിൽ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേരള ഹൈടെക്ക് സെൽ അന്വേഷണം ആരംഭിച്ചത്.

രാജീവ് ആർ നായർ എന്നയാളുടെ  പേരിലായിരുന്നു ഫേസ്ബുക്കിലൂടെ വീഡിയോ പോസ്റ്റ് വന്നത്. മലയാളത്തിലായിരുന്നു സംഭാഷണം. ബാബറീ മസ്ജിദിനെ കക്കൂസ് എന്ന് അധിക്ഷേപിച്ചായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.

രാജീവ് ആർ നായർ എന്നയാളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി ഹൈടെക്ക് സെൽ ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. വിവരങ്ങൾ കിട്ടിയതിന് ശേഷം  തുടർനടപടികൾ ഉണ്ടാകുമെന്ന് ഹൈടെക്ക് സെൽ അസ്സിസ്റ്റന്റ് കമ്മീഷണർ വിനയകുമാർ നായർ ഇ-വാർത്തയെ അറിയിച്ചു.