അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

single-img
19 August 2015

school_0_0_0സംസ്ഥാന സർക്കാരിന്റെ അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാക്കേജിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കൊല്ലം മിയന്നൂർ എസ്.കെ.വി എൽപി സ്കൂൾ മാനേജർ നൽകിയ ഹർജിയിലാണ് നടപടി.സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളിൽ അധ്യാപക – വിദ്യാർഥി അനുപാതം 1:45 ആയിരിക്കുമെന്ന അധ്യാപക പാക്കേജിലെ വ്യവസ്ഥ എൽപി വിഭാഗത്തിൽ 1:30, യുപി വിഭാഗത്തിൽ 1:35 എന്നിങ്ങനെ ആക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെന്നാണ് കേന്ദ്ര നയമെന്നും കോടതി ചൂണ്ടിക്കാട്ടി.