അതിര്‍ത്തി കടന്നെത്തി ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പാക്കിസ്ഥാനി ഭീകരന്‍ നവീദിനെ ജീവന്‍ പ ണയംവെച്ച് കീഴടക്കി സൈന്യത്തിന് കൈമാറിയ കശ്മിര്‍ സ്വദേശികളായ രാകേഷ് കുമാര്‍ ശര്‍മ, ബിക്രംജീത് എന്നിവര്‍ക്ക് കാശ്മീര്‍ പോലീസില്‍ ജോലി നല്‍കും

single-img
12 August 2015

Rakesh-and-Vikramjit

അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാനി ഭീകരന്‍ നവീദിനെ ജീവന്‍ പണയം വെച്ച് പിടികൂടിയ രണ്ടു കാശ്മിര്‍ പൗരന്മാരെ പൊലീസിലേക്ക് ശുപാര്‍ശ ചെയ്തു. രാകേഷ് കുമാര്‍ ശര്‍മ, ബിക്രംജീത് എന്നിവര്‍ക്കാണ് പൊലീസില്‍ ജോലി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടാതെ ധീരതക്കുള്ള ശൗര്യ ചക്ര ബഹുമതിക്കും ഇവരെ പരിഗണിക്കുമെന്ന് ജമ്മു പൊലിസ് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെ ആക്രമണം നടത്തിയ ശേഷം തങ്ങളെ ബന്ദികളാക്കിയ നവീദിനെ രാകേഷും ബിക്രംജിത്തും ചേര്‍ന്ന് കീഴ്‌പ്പെടുത്തി സുരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു. ആക്രമണത്തിന് ശേഷം രാകേഷിനേയും ബിക്രംജിത്തിനേയും ബന്ദികളാക്കി നവീദ് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍’ ജീവന്‍ പണയംവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇരുവരുടെയും ധീരതയെ സൈന്യവും ജമ്മു കശ്മീര്‍ സര്‍ക്കാരും അഭിനന്ദിച്ചിരുന്നു. ഇവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് പൊലീസ് വകുപ്പില്‍ ജോലി നല്‍കുമെന്ന് ജമ്മു കാശമീര്‍ പോലീസ് അറിയിച്ചു.