സി.ഐ.എ, എഫ്.ബി.ഐ, നാസ എന്നിവയെ പിന്നിലാക്കി ഫേസ്ബുക്കില്‍ ഇന്ത്യന്‍ സൈന്യം ഒന്നാംസ്ഥാനത്ത്

single-img
10 August 2015

 

15-indian-army601പേരില്‍ വമ്പന്‍മാര്‍ പലരുമുണ്ടെങ്കിലും ഒന്നാമന്‍ ഇന്ത്യന്‍ ആര്‍മി തന്നെ. രാജ്യാതിര്‍ത്തിയില്‍ കാവല്‍ നിന്ന് രാജ്യത്തേയും ജനങ്ങളുടെ ജീവനേയും സംരക്ഷിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് ഫേസ്ബുക്കിലും അംഗീകാരം. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഫേസ്ബുക്ക് പേജ് എന്ന നേട്ടം ഇന്ത്യന്‍ സേന നേടിയെടുത്തിരിക്കുകയാണ്.

പീപ്പിള്‍ ടോക്കിങ് എബൗട്ട് ദാറ്റ് നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ സേനയുടെ ഫെയ്‌സ്ബുക്ക് പേജ് ഒന്നാം സ്ഥാനം നേടിയത്.ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സേന ഈ നേട്ടം കൈവരിക്കുന്നത്. ലോകപ്രശസ്തരായ സിഐഎ, എഫ്ബിഐ, നാസ, പാക്കിസ്ഥാന്‍ സേന എന്നിവയെല്ലാം ഇന്ത്യന്‍ സൈന്യത്തിന് പിന്നിലാണെന്നുള്ളതാണ് സത്യം.

ഇന്ത്യന്‍ സേന സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടുമാസത്തിനു മുന്‍പാണ് ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയതാണ് ഇന്ത്യന്‍ സേനയുടെ ഫേസ്ബുക്ക് പേജിന് ഈ നേട്ടം ലഭിച്ചതെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

2013 ജൂണ്‍ ഒന്നിനാണ് ഇന്യന്‍ ആര്‍മി ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഇതുവരെ 2.9 മില്യന്‍ ലൈക്കാണ് ലഭിച്ചത്. ഒരു ദിവസം 25 ലക്ഷം പേരാണ് ഇന്ത്യന്‍ സേനയുടെ വെബ്‌സൈറ്റ് സന്ദര്‍ശകര്‍. 4,47,000 പേര്‍ ട്വിറ്ററില്‍ ഇന്ത്യന്‍ സേനയെ പിന്തുടരുന്നുണ്ട്.