താനെയിൽ മൂന്നുനില കെട്ടിടം തകർന്നു; 11 പേർ മരിച്ചു

single-img
4 August 2015

building-collapse-thane-650_650x400_61438655940മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. നാലു പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.താനെയിലെ ബകാബിൻ മേഖലയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

50 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.