സർക്കാർ പദ്ധതികളുടെ പ്രചരണത്തിനായി കേന്ദ്ര സർക്കാർ യാചകരെ ഇറക്കുന്നു;ബസുകളിലും ട്രെയിനുകളിലും സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചരണ ഗാനങ്ങൾ പാടാൻ യാചകർക്ക് പരിശീലനം നൽകും

single-img
4 August 2015

beggar2യാചകരെ ഉപയോഗിച്ച് സർക്കാർ പദ്ധതികളുടെ പ്രചാരണം നടത്താൻ സർക്കാർ പദ്ധതി.ഇതിനായി മൂവായിരത്തോളം യാചകർക്കു പ്രത്യേക പരിശീലനം നൽകും.ട്രെയിനുകളിലും ബസുകളിലും മറ്റും സിനിമാ പാട്ടുകൾ പാടുന്നതിനു പകരം സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ പദ്ധതികളുടെ പ്രചരണ ഗാനങ്ങളാകും യാചകർ പാടുക

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പദ്ധതിക്ക് പിന്നിൽ.സന്നദ്ധസംഘടനകളുമായും വിദഗ്ധരുമായും ചേർന്നായിരിക്കും യാചകർക്ക് പരിശീലനം നൽകുക.

പ്രമുഖ നഗരങ്ങളിലെ ലോക്കൽ ട്രെയിനുകളിൽ ഭിക്ഷയെടുക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യാചകർ ഒറ്റയ്ക്കൊറ്റയ്ക്കും കുടുംബമായും ലോക്കൽ ട്രെയിനുകളിൽ ഭിക്ഷയെടുക്കുന്നുണ്ട്. ഇവരില്‍ പലരു വര്‍ഷങ്ങളായി പാട്ടുപാടുന്നവരാണ്. ഇവരെക്കൊണ്ട്സിനിമാ പാട്ടുകള്‍ക്ക് പകരം സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണ ഗാനം പാടിക്കുക.

പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം മുംബൈയിൽ ആരംഭിക്കും.