കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്നും തന്റെ കമ്പനിയിലെ 114 തൊഴിലാളികള്‍ക്കും ബോസ് ബോണസായി നല്‍കിയത് 1.5 കോടി രൂപ വീതം

single-img
4 August 2015

Boss

കഥയിലെ നായകന്‍ നെസ്‌വത്ത് ഐദിന്‍ എന്ന തുര്‍ക്കി വ്യാപാരിയാണ്. ചെയ്ത കാര്യം ചില്ലറയല്ല. ലാഭവിഹിതത്തില്‍ നിന്നും ഒന്നരക്കോടി രൂപവെച്ച് തന്റെ കമ്പനിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കിയാണ് ഈ ബോസ് വ്യത്യസ്തനായത്.

തുര്‍ക്കിയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് കമ്പനിയായ യെമക്‌സപതിയുടെ തലവനാണ് നെസ്‌വത്ത്. തന്റെ കമ്പനിയെ മറ്റൊരു ജര്‍മന്‍ കമ്പനി 375 മില്യണ്‍ പൗണ്ട് നല്‍കി ഏറ്റെടുത്തപ്പോള്‍ അതിലെ ലാഭ വിഹിതത്തില്‍ നിന്ന് 1,50,000 പൗണ്ട് വീതം 114 തൊഴിലാളികള്‍ക്കും അദ്ദേഹം വീതിച്ചു നല്‍കുകയായിരുന്നു. ഏകദേശം ഒന്നരകോടി രൂപയോളം രൂപയാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്.

തന്റെ കമ്പനി ലാഭത്തിലായെങ്കില്‍ അതിനു കാരണം ഞങ്ങള്‍ ഓരോരുത്തരുമാണെന്നായിരുന്നു ഐദീന്‍ ഇതിനെപ്പറ്റി പറഞ്ഞത്. ഈ വാര്‍ത്ത കരഞ്ഞുകൊണ്ടാണ് പലരും സ്വീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2000ത്തില്‍ ഏകദേശം 30 ലക്ഷം രൂപാ മുടക്കി ഐദീന്‍ തുടക്കമിട്ട യെമക്‌സ്പതി പതിന്മടങ്ങ് ലാഭത്തിലായത് തന്റെ തൊഴിലാളികളുടെ ആത്മാര്‍ത്ഥത കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.