വിഴിഞ്ഞം തുറമുഖത്തേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുമായി കേരളത്തിന് രണ്ട് ദേശീയപാതകള്‍ കൂടി

single-img
4 August 2015

21646_716326

കണ്ണൂര്‍ വിമാനത്താവളത്തിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കുമായി കേരളത്തില്‍ രണ്ട് ദേശീയപാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തിരുവനന്തപുരം ബൈപ്പാസിലേക്ക് ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ പാതയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഗഡ്കരി അറിയിച്ചു.

ദേശീയപാതയുടെ നിര്‍മ്മാണം കേരളം സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനനുസരിച്ച് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നത് ഉടന്‍ പരിഗണിക്കുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നും ഗഡ്കരി അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്കരി പറഞ്ഞു.

45 മീറ്റര്‍ വീതിയില്‍ തന്നെ ദേശീയപാത നിര്‍മിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ ദേശീയപാതാ വികസനത്തിനായി നിയമിക്കും. റവന്യു, പൊതുമരാമത്ത് വകുപ്പിലെ ഓരോ ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റിയിലെ രണ്ട് പേര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.