പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കി;ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിൽ നിന്ന് സർക്കാർ പിന്മാറി

single-img
4 August 2015

(AP Photo / Manish Swarup)

കർഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി.തിങ്കളാഴ്ച നടന്ന സെലക്റ്റ് കമ്മിറ്റി യോഗത്തിനു ശേഷമാണ് കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ക്കനുസരിച്ചുള്ള വിട്ടുവീഴ്ചകൾക്ക് സർക്കാർ തയ്യാറായത്. ഇതോടെ ബില്‍ പാര്‍ലമെന്‍റില്‍ വയ്ക്കാനാകുമെന്ന പ്രതീക്ഷയേറി. 2013-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു സമാനമായ ബില്‍ തന്നെയായിരിക്കും സഭയിലെത്തുക എന്നും ഏറെക്കുറെ ഉറപ്പായി.

മുന്‍സര്‍ക്കാരിന്റെ കാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ വ്യവസായ മേഖലയ്ക്ക് അനുകൂലമാക്കിയാണ് മോദി സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം ഭൂവുടമകളുടെ സമ്മതം വേണമെന്നും സാമൂഹികപ്രത്യാഘാതപഠനം നടത്തണമെന്നുമുള്ള വ്യവസ്ഥകള്‍ ഇതില്‍ എടുത്തുകളഞ്ഞിരുന്നു.

2013ലെ നിയമത്തില്‍ നിന്നു വ്യത്യസ്തമായി 15 ഭേദഗതികളാണു ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നത്.ഇതില്‍ മിക്കവയും കര്‍ഷകദ്രോഹവും വ്യവസായികള്‍ക്ക് അമിതാനുകൂല്യം നല്‍കുന്നതുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതോടെ പുനഃസ്ഥാപിക്കപ്പെടുന്ന നിര്‍ദേശങ്ങള്‍

[quote arrow=”yes”]

  • ഭൂമി ഏറ്റെടുക്കുമ്പോള്‍ 70 മുതല്‍ 80 ശതമാനംവരെ ഉടമസ്ഥരുടെ അനുമതി വേണം.
  • സാമൂഹ്യ ആഘാത പഠനം നടത്തണം.
  • ഗ്രാമീണമേഖലയിലും നഗരമേഖലയിലും ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവിലയുടെ നാലിരട്ടി നഷ്ടപരിഹാരം ലഭിക്കും
  • കര്‍ഷകരെ മനഃപൂര്‍വം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പോകാം.
  • വ്യാവസായിക കോറിഡോർ ഭേദഗതി: വ്യാവസായിക കോറിഡോറുകളുടെ ഭാഗമായ റെയിൽ, റോഡ് എന്നിവയുടെ ഇരുവശത്തും ഒരു കിലോമീറ്റർ വരെ ഭൂമി ഏറ്റെടുക്കാം. എന്ന വ്യവസ്ഥ ഒഴിവാക്കും
  • സ്വകാര്യകമ്പനികള്‍ക്കുവേണ്ടി മാത്രമേ ഭൂമി ഏറ്റെടുക്കാവൂ.സ്വകാര്യസ്ഥാപനം എന്നുള്ള ഭേദഗതി നിയമത്തിലെ മാറ്റം ഏത് സ്വകാര്യവ്യക്തിക്കും ദുരുപയോഗം ചെയ്യാമെന്ന ആരോപണം ഉയർന്നിരുന്നു.

[/quote]