പരസ്യങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചിലവഴിച്ചത് 22 കോടി രൂപ.

single-img
4 August 2015

m_id_431182_kejriwalഡല്‍ഹിയിൽ പരസ്യങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചിലവഴിച്ചത് 22 കോടി രൂപ. കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.പത്രത്തിലും ടെലിവിഷനിലുമായാണു ഈ തുക സർക്കാർ ചിലവാക്കിയത്

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി എ.എ.പി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. പൊതുജനത്തിന്റെ പണം ഉപയോഗിച്ചു പരസ്യം നല്‍കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു