പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

single-img
4 August 2015

sonia-gandhi-congress-protest_650x400_61438675020എം.പിമാരെ എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ കറുത്ത ബാഡ്ജണിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി.

എം.പിമാരെ സസ്പെന്‍ഷന്‍ ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് സോണിയാഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസല്ല, ജനങ്ങളാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നതെന്നും ആരോപണവിധേയരായ മന്ത്രിമാര്‍ രാജി വെക്കുന്നത് വരെ സമരം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് കക്ഷികൾ ഇന്ന് സഭ ബഹിഷ്ക്കരിച്ചിരിക്കുകയാണു.എം.പിമാര്‍ക്കൈതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് അഞ്ച് ദിവസം സഭ ബഹിഷ്ക്കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികളും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് സ്പീക്കര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് എംപിമാര്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയരുന്നു എന്നാല്‍ തെറ്റ് തിരുത്താതിരുന്നത് കൊണ്ടാണ് എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സ്പീക്കര്‍ സമുത്രാ മഹാജന്‍ പറഞ്ഞു.