ഉംറ ചെയ്യാനായി പോയ പാലക്കാട് ഒലവക്കോട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ അബു താഹിര്‍ ഇന്ന് കൊടും തീവ്രവാദ സംഘടനയായ ഐ.എസിലെ അംഗം

single-img
4 August 2015

isis1

കൊടും തീവ്രവാദ സംഘടനായ ഐ.എസില്‍ ചേര്‍ന്നത് പാലക്കാട് ഒലവക്കോട് സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ അബു താഹിറാണെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഐഎസിനെ പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

പാലക്കാട് ഒരു മാധ്യമ സ്ഥാപനത്തില്‍ ഡി.റ്റി.പി ഓപ്പറേറ്ററായി ജോലി ചെയ്തു വരവേ 2013 ജൂണില്‍ ഖത്തറിലുള്ള പിതാവിന്റെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് താഹിര്‍ പുറപ്പെട്ടത്. എന്നാല്‍ ഇയാള്‍ പിതാവിന്റെ അടുക്കല്‍ എത്തിയിട്ടില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ പറയുന്നു. പിന്നീട് ഉംറയ്ക്ക് പോകുകയാണ് എന്ന പറഞ്ഞ് വീട്ടിലേക്ക് വിളിക്കുകയും അതിന് ശേഷം ഇയാള്‍ക്ക് കുടുംബവുമായി ബന്ധമി്‌ലാതാകുകയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മാധ്യമ സ്ഥാപനത്തില്‍ ജോലി ശചയ്തു വരുമ്പോള്‍ തശന്ന കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള താഹിര്‍ മുതലേ തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളുമായി നേരത്തെ ബന്ധമുണ്ടായിരുന്നവരും രിരീക്ഷണത്തിലാണെന്നറിയുന്നു.

താഹിര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി ഐ.എസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ സംഘടനയില്‍ ഐ.എസില്‍ ചേര്‍ന്നതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.