ബീഫ് ഫെസ്റ്റ് നടത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരായ നടപടി സംസ്ഥാന നേതൃത്വം റദ്ദാക്കി.

single-img
4 August 2015

DYFIഗോവധ നിരോധനത്തിനെതിരെ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരായ നടപടി സംസ്ഥാന നേതൃത്വം റദ്ദാക്കി.ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ.കെ ശിഹാബുദ്ദീന്‍, പഞ്ചായത്ത് ട്രഷറര്‍ വി. സുഫിയാന്‍ എന്നിവരെ സ്ഥാനത്തുനിന്നും നീക്കിയ നടപടിയാണ് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പങ്കെടുത്ത യോഗത്തില്‍ റദ്ദാക്കിയത്.

വണ്ടൂരില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് നേരത്തെ വിവാദമായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി സി.പി.എം അംഗത്വമുള്ള ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതോടെ തിരുത്തിയത്.

നേതാക്കളുടെ വ്യക്തിതാല്‍പര്യമാണ് നടപടിക്കുപിന്നിലെന്നു കാണിച്ച് നടപടി നേരിട്ടവര്‍ സി.പി.എം, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയിരുന്നു.