ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഘടകകക്ഷികൾക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് വി.എം.സുധീരൻ

single-img
3 August 2015

downloadഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഘടകകക്ഷികൾക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാൻ പാർട്ടി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുധീരൻ. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്തെ കോൺഗ്രസിലെ പുന:സംഘടന പൂർത്തിയാക്കും. നേരത്തെ തുടങ്ങിവച്ചതാണെങ്കിലും ചില കാരണങ്ങളാൽ പുന:സംഘടന നിറുത്തി വയ്ക്കേണ്ടി വന്നു എന്നും സുധീരൻ പറഞ്ഞു.