ജോലിയില്ലെങ്കില്‍ വേതനമില്ലാ എന്ന നയം പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും ബാധകമാക്കണം : സഹമന്ത്രി ഡോ. മഹേഷ്‌ ശര്‍മ

single-img
3 August 2015

BL13_04_MAHESH_2199860eതൊഴില്‍ നിയമത്തിലെ ജോലിയില്ലെങ്കില്‍ വേതനമില്ലാ എന്ന നയം പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും ബാധകമാക്കണമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. മഹേഷ്‌ ശര്‍മ.
തൊഴിലാളികള്‍ക്കിടയിലൂള്ളപോലെ തൊഴില്‍ ചെയ്‌തില്ലെങ്കില്‍ വേതനം നല്‍കരുതെന്ന വ്യവസ്‌ഥ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കും ബാധകമാക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്‌. ഇത്‌ എന്റെ മാത്രം അഭിപ്രായമല്ലഎന്നും മന്ത്രി പറഞ്ഞു.