നാഗാ വിമതരുമായി കേന്ദ്രം സമാധാനകരാർ ഒപ്പുവെച്ചു

single-img
3 August 2015

Modi_2496892fനാഗാ വിമത  സംഘടനയായ എൻ.എസ്.സി ഇസാക് മുയ്‌വ വിഭാഗവുമായി കേന്ദ്ര സർക്കാർ സമാധാന കരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍.എസ്.സി.എന്‍ – ഐ.എം നേതാവ് ടി മുയ്വയാണ് കരാറില്‍ ഒപ്പുവച്ചത്. എൻ.എസ്.സി.എൻ ഖപ്ളാങ് വിഭാഗവുമായി കേന്ദ്രം നേരത്തെ വെടിനിർത്തൽ കരാറിലെത്തിയിരുന്നു.

 

നാഗന്മാരെ മനസിലാക്കുകയും മാനിക്കുകയും ചെയ്യണമെന്ന് പറഞ്ഞ മഹാത്മാഗാന്ധിയെ സ്മരിക്കുന്നുവെന്ന് ചടങ്ങില്‍ മുയ്വ പറഞ്ഞു. സമാധാന ഉടമ്പടി  ഒപ്പുവെച്ചതോടെ അറുപത് വർഷം നീണ്ട സായുധ കാലപങ്ങൾക്കാണ് അറുതിവരുന്നത്. ഇത് ഒരു പ്രശ്നത്തിന്രെ അവസാനമല്ലെന്നും പുതിയൊരു ഭാവിയ്ക്ക് തുടക്കമാകുകയാണെന്നും ഒടന്പടി ഒപ്പുവയ്ക്കലിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു.അതേസമയം താൻ വൈകുന്നേരം 6.30ന് തന്രെ വസതിയിൽ നിന്ന് ചരിത്രപരമായൊരു പ്രഖ്യാപനം നടത്തുമെന്ന് കരാർ ഒപ്പുവയ്ക്കുന്നതിന് മുൻപ് മോദി ട്വറ്ററിൽ കുറിച്ചിരുന്നു.