പ്രളയം തകര്‍ത്താടിയ ഗുജറാത്തില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത് തുരുത്തുകളില്‍ ഒറ്റപ്പെട്ട് മരണത്തെ മുന്നില്‍ക്കണ്ട ആയിരത്തോളം പേരെ

single-img
3 August 2015

1843328-Rescue-Operations_6

പ്രളയം തകര്‍ത്താടിയ ഗുജറാത്തില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുൃത്തിയത് തുരുത്തുകളില്‍ ഒറ്റപ്പെട്ട് മരണത്തെ മുന്നില്‍ക്കണ്ട ആയിരത്തോളം പേരെ. ബനസ്‌കന്ദ, ഭുജ്, ചിര്‍പാട്ടിയ, സാഞ്ചര്‍, ധനേര എന്നിവിടങ്ങളിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ ദക്ഷിണകമാന്‍ഡും ദക്ഷിണപശ്ചിമ കമാന്‍ഡും തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗമുന്നേറുന്നത്.

28 ദുരിതാശ്വാസ സംഘങ്ങള്‍, എട്ട് വൈദ്യസംഘങ്ങള്‍, എന്‍ജിനീയര്‍മാരുടെ ഏഴ് ദൗത്യസംഘങ്ങള്‍ എന്നിവയെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ച 2400ഓളം പേര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഔഷധവും എത്തിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ വ്യോമസേനയും മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. 199 തവണ രക്ഷാദൗത്യപറക്കല്‍ നടത്തിയ വ്യോമസേന ഒമ്പതുപേരെ രക്ഷപ്പെടുത്തി. റോഡ് തകര്‍ന്ന് ഒറ്റപ്പെട്ട ഭുജില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷെര്‍വോ ഗ്രാമത്തില്‍നിന്ന് പോലീസും സൈന്യവും ചേര്‍ന്ന് 200 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി.