കരുത്തൂറ്റ സ്ത്രീ കഥാപാത്രങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്ന മലയാള സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷയുമായി മനോജ് ആലുങ്കലിന്റെ ഇതിനുമുപ്പുറം:ചിത്രം ആഗസ്റ്റ് 7 ന് തീയറ്ററിലെത്തും

single-img
3 August 2015

mail.google.comകരുത്തൂറ്റ സ്ത്രീ കഥാപാത്രങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്ന മലയാള സിനിമയ്ക്ക് ഒരു പുത്തന്‍ പ്രതീക്ഷ തന്നെയാണ് മനോജ് ആലുങ്കലിന്റെ സംവിധാനത്തില്‍ ആഗ്നാമീഡിയയുടെ ബാനറില്‍ പിറന്ന ഇതിനുമപ്പുറം.മണ്മറഞ്ഞുകൊണ്ടരിക്കുന്ന കലാമൂല്യങ്ങളെ സിനിമയ്ക്കനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ തന്മയത്വത്തോടെ ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ 100 ശതമാനം വിജയിച്ചിരിക്കുന്നു ഈ ചിത്രത്തിലൂടെ.

വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് തന്റെ താത്പര്യപ്രകാരം ജീവിതം തിരഞ്ഞെടുത്തു പോകുന്ന പെണ്‍കുട്ടികള്‍ വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കേണ്ട തങ്ങളുടെ ജന്മ സമ്പാദ്യമായ ജീവിതത്തെ എറിഞ്ഞുടയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ശരിക്കും മനസ്സിലാക്കി തരുന്നു. എന്നാല്‍ പിന്നിട് മറിച്ചുവരുന്ന എല്ലാ പ്രതിസന്ധികളേയും കരുത്തോടെ നേരിടുന്ന മഹത്തായ ഒരു സ്ത്രീ മനസ്സിനേയും നമുക്ക് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയും.

mail.googale.com15 വര്‍ഷത്തോളമായി മലയാള സിനിമാ വ്യവസായ രംഗത്തെ വിവിധ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ് മനോജ് ആലുങ്കല്‍. തന്റെ മനസ്സില്‍ രൂപപ്പെട്ടു തുടങ്ങിയ ശക്തമായ കഥയെ ഇതിനുമപ്പുറം എന്ന സിനിമയിലൂടെ സമൂഹത്തില്‍ എത്തിക്കുക എന്ന ദൗത്യം വളരെ കൃത്യമായാണ് അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നത്. കഥയുടെ പശ്ചാത്തലത്തിലുള്ള കുട്ടനാടന്‍ ദൃശ്യഭംഗിയെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു എം.ജെ.രാധാകൃഷ്ണന്‍ എന്ന മഹാനായ ക്യാമറാമാന്‍. വിദ്യാധരന്‍മാസ്റ്റര്‍ – റഫീഖ് അഹമ്മദ് കൂട്ടുകെട്ടില്‍ പിറന്ന അതിമനോഹര ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഒരുപാട് സിനിമകളില്‍ നല്ലനല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മീരാ ജാസ്മിന്‍, കഷ്ടതകളും യാതനകളും അനുഭവിക്കുന്ന കയര്‍ തൊഴിലാളിയായ, മൂന്നു കുട്ടികളുടെ അമ്മയായ രുഗ്മിണി എന്ന കഥാപാത്രത്തെ ഇതുവരെ കാണാത്ത അഭിനയശൈലിയിലാണ് ഇതിനുമപ്പുറം എന്ന സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ മീരയുടെ അതിശക്തമായ തിരിച്ചുവരവു തന്നെയാണ് ഈ ചിത്രം.