സ്ത്രീകൾക്കായി കേരളത്തിൽ വനിത സൈബര്‍ പോലീസ് സ്‌റ്റേഷന്‍ വരുന്നു;ആദ്യ സ്റ്റേഷൻ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍

single-img
3 August 2015

cyberസ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കേരളത്തിലാദ്യമായി സ്ത്രീകൾക്കായി വനിത സൈബര്‍ പോലീസ് സ്‌റ്റേഷന്‍ വരുന്നു.കൊച്ചി ഇൻഫോ പാർക്കിലാകും ആദ്യ സ്റ്റേഷൻ തുടങ്ങുക.ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വനിതകള്‍ മാത്രമുള്ള സ്‌റ്റേഷന്‍ എന്നല്ല മറിച്ച് വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് .

ചലച്ചിത്ര താരങ്ങളടക്കമുള്ള പ്രശസ്തരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു.സി.പി.ഐ.എം നേതാവ് ജി. സുധാകരനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ പ്രീതാ ജി.പിയെന്ന സാമൂഹികപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.പ്രീതയുടെ വിമർശനത്തെ തുടർന്ന് പ്രീതയ്ക്ക് എതിരായും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകൾക്കെതിരായും നിരവധി ഫേസ്ബുക്ക് പേജുകളിലൂടെയുള്ള സൈബർ ആക്രമണം തുടർന്ന് വരികയാണു.വനിത സൈബര്‍ പോലീസ് സ്‌റ്റേഷന്‍ വന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകുമെന്നാണ് കരുതുന്നത്.

സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തിനായി സൈബര്‍ നിയമ വിദഗ്ധരുടേയും, സാങ്കേതിക വിദഗ്ധരുടെയും സഹായം ഉറപ്പാക്കും .