മോഹൻലാലിന്റെ നായികയായി അപർണ ഗോപിനാഥ് എത്തുന്നു

single-img
3 August 2015

download (1)മലയാളത്തിൽ നിർമിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നായികയായി തെന്നിന്ത്യൻ താരം അപർണ ഗോപിനാഥും . ഇതാദ്യമായാണ് അപർണ മോഹൻലാലിന്റെ നായികയാകുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യാ വേഷമാണ് അപർണ അവതരിപ്പിക്കുന്നത്. അമ്മയെ തേടിയുള്ള അപർണയുടെ യാത്രയിൽ മോഹൻലാലും ഒപ്പം ചേരുന്നു.

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രതാപ് പോത്തനും ശശി കുമാറും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കും. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. ബാകുവിൽ ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അസേർബായിജാനിലെ 21 അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.