സംസ്ഥാനത്തു കഞ്ചാവ് ഉപയോഗം വർധിക്കുന്നതായി മന്ത്രി;എഞ്ചിനീയറിങ്ങ്-മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണു ഇടപാടുകൾ വർധിക്കുന്നതെന്നും മന്ത്രി കെ. ബാബു

single-img
3 August 2015

KANCHAVU570മദ്യനയം വന്നതോടെ കേരളത്തിലെ മദ്യ ഉപഭോഗം 18% കുറഞ്ഞതായി എക്സൈസ് മന്ത്രി കെ.ബാബു.അതേസമയം സംസ്ഥാനത്തു കഞ്ചാവ് ഉപയോഗം വർധിക്കുന്നതായി മന്ത്രി സമ്മതിച്ചു.എന്നാൽ ഇത് മദ്യനയം മൂലമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

എഞ്ചിനീയറിങ്ങ്-മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണു കഞ്ചാവ് ഇടപാടുകൾ കൂടുതലും നടക്കുന്നതെന്ന് കെ.ബാബു പറഞ്ഞു.എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി