ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സുഷമ സ്വരാജ്‌

single-img
3 August 2015

Sushma Swarajഐ.പി.എല്‍. മുന്‍കമ്മീഷണര്‍ ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സുഷമ സ്വരാജ്‌.രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലളിത് മോദിക്ക് പോര്‍ച്ചുഗലിലേക്കുള്ള യാത്രാരേഖകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷം ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി സുഷമയുടെ പ്രസ്താവന.

പ്രതിപക്ഷം അനാവശ്യ ബഹളുമുണ്ടാക്കുന്നതിനാല്‍ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങളിൽ കുടുങ്ങിയ മന്ത്രിമാരെ മാറ്റാൻ ബിജെപി തയാറായില്ലെങ്കിൽ പാർട്ടി പ്രതിഷേധം ശക്തമാക്കുമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മൻ കീ ബാത് പ്രധാനമന്ത്രി സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ മൗന വ്രതത്തിലാണെന്നും സോണിയ പറഞ്ഞു.