25 എംപിമാരെ സ്പീക്കർ സുമിത്ര മഹാജൻ സസ്‌പെൻഡ് ചെയ്തു; കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ സ്പീക്കർ സുമിത്ര മഹാജൻ അടക്കമുള്ള ബിജെപി എം.പിമാർ പാർലമെന്റ് തടസ്സപ്പെടുത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

single-img
3 August 2015

lok-sabha-650_635742132875748951പാര്‍ലമെന്റില്‍ 25 കോണ്‍ഗ്രസ്സ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.സസ്പെൻഷനെ തുടർന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം കുത്തിയിരിപ്പു സമരം ആരംഭിച്ചു. സോണിയയും രാഹുലും ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ രാത്രി മുഴുവന്‍ സഭയില്‍ സമരം തുടരും.

ലോകസഭയിലെ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണെന്നാണ് സോണിയ പ്രതികരിച്ചത്. സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായ നടപടിയാണെന്ന് എം.കെ. രാഘവന്‍ പറഞ്ഞു.സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയെന്നത് ചരിത്രത്തിലെ ആദ്യസംഭവം ഒന്നുമല്ലെന്ന് എം.ബി രാജേഷ് എം.പി. പറഞ്ഞു.

അതേസമയം കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ലോക്സഭാ സ്പീക്കർ അടക്കമുള്ള ബിജെപി എം.പിമാർ പാർലമെന്റ് നടപടികൾ തടസ്സ്പ്പെടുത്തിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണു

CLewscMUwAAKZ6h