ലോക്സഭയിൽ പ്രതിഷേധിച്ച 25 കോൺഗ്രസ് എം.പിമാരെ സസ്‌പെന്‍ഡുചെയ്തു

single-img
3 August 2015

lok-sabha-650_635742132875748951ലോക്‌സഭയില്‍ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചതിന് 25 എം.പിമാരെ സസ്‌പെന്‍ഡു ചെയ്തു. അഞ്ചുദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജനാണു എം.പിമാരെ സസ്പെൻഡ് ചെയ്തത്

കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടുകുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ എന്നിവരും സസ്‌പെന്‍ഷന്‍ ലഭിച്ച എം.പിമാരില്‍പെടും.

സസ്പെൻഡ് ചെയ്തെങ്കിലും സഭയ്ക്കു പുറത്ത് പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടരുന്നത്.പാര്‍ലമെന്‍റ് സ്തംഭനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു.