ആഗോള ഭീകരസംഘടനയായ ഐഎസില്‍ മൂന്ന് മലയാളികളും

single-img
3 August 2015

isis-640x480

ലോകത്തിന്റെ പേടിസ്വപ്‌നമായ ഭീകരസംഘടന ഐഎസില്‍ മൂന്ന് മലയാളികളും. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഇവര്‍ സിറിയയില്‍ എത്തി ഐഎസില്‍ ചേര്‍ന്നതായാണ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്.

ഒരു മലയാളി ആറുമാസം മുമ്പ് ഐ.എസ്സില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നുവെങ്കിലും മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ അടുത്തകാലത്താണ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുമായി രാജ്യത്ത് ഇരുപതോളം പേര്‍ ഐ.എസ്സില്‍ അംഗങ്ങളായിട്ടുണ്ട്. എന്നാല്‍ മറ്റ് തീവ്രവാദി സംഘടനകളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കാശ്മീരില്‍ നിന്നും ഐഎസിന് യുവാക്കളെ ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയല്‍ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെയും പോലീസ്ഇന്റലിജന്‍സ് മേധാവികളുടെയും യോഗത്തില്‍ ഇന്ത്യയില്‍നിന്ന് ഐ.എസ്സിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചര്‍ച്ചാവിഷയമായിട്ടുണ്ട്.