സ്വര്‍ണവില 19,000ത്തിനും താഴെ; പവന് 18,880 രൂപ

single-img
29 July 2015

gold2012 സെപ്റ്റംബറില്‍ ഒരു പവന് 24,160 രൂപയിലെത്തി റെക്കോര്‍ഡിട്ട സ്വര്‍ണവില 19,000ത്തില്‍ താഴേക്കു കൂപ്പുകുത്തി. പവന്റെ വില ഇന്ന് 120 രൂപ കുറഞ്ഞ് 18,880 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയായിരിക്കുകയാണ്.

ഈമാസം ആദ്യം മുതല്‍ തന്നെ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ചുദിവസങ്ങളായി 19,000 എന്ന നിരക്കില്‍ തുടര്‍ന്നതിനു ശേഷമാണ് ഇന്നു വില18,880 രൂപയിലെത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ ഒന്നിനു രേഖപ്പെടുത്തിയ 19,800 രൂപയാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് സ്വര്‍ണവില ഇടിയാനുള്ള മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈന വന്‍ തോതില്‍ സ്വര്‍ണം വിറ്റതോടെയാണ് രാജ്യാന്തര വിപണിയില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. കൂടാതെ അമേരിക്കന്‍ പലിശനിരക്കിലെ വര്‍ധനയും ഡോളറിന്റെ ശക്തിപ്പെടലും സ്വര്‍ണ്ണത്തെ താഴേക്ക് കൊണ്ടെത്തിച്ചു.