ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം ഇന്ത്യക്കു തിരിച്ചുകൊടുക്കണമെന്ന് ബ്രിട്ടീഷ് എംപി

single-img
29 July 2015

AP I GBR XEN Britain Koh-i-noor...The Koh-i-noor, or "mountain of light," diamond, set in the Maltese Cross at the front of the crown made for Britain's late Queen Mother Elizabeth, is seen on her coffin, along with her personal standard, a wreath and a note from her daughter, Queen Elizabeth II, as it is drawn to London's Westminster Hall in this April 5, 2002 file photo. We've got it, we're keeping it. That was the essence of the British government's attitude in responding to Pakistan's request for the return of the fabled Koh-i-noor diamond 30 years ago, according to confidential papers released Friday, Dec. 29, 2006.  (AP Photo/Alastair Grant, File)

ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം ഇന്ത്യക്കു തിരിച്ചുകൊടുക്കണമെന്നു ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് ആവശ്യപ്പെട്ടു. ഓക്‌സ്ഫഡ് യൂണിയനില്‍ ശശിതരൂര്‍ നടത്തിയ പ്രസംഗത്തിന്റെ ചുവട് പിടിച്ചാണ് കീത്ത് വാസിന്റെ ആവശ്യം.

കോളനി വാഴ്ചക്കാലത്തെ രണ്ടുനൂറ്റാണ്ട് കൊണ്ട് ബ്രിട്ടന്‍ ഇന്ത്യയോടു ചെയ്ത അനീതികള്‍ക്കു പരിഹാരം വേണമെന്ന് ശശി തരൂര്‍ ഈയിടെ ഓക്‌സ്ഫഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കോഹിനൂര്‍ ഇന്ത്യയ്ക്കു മടക്കി നല്‍കണമെന്നാണ് വാസ് നിര്‍ദ്ദേശിച്ചത്.

മധ്യയുഗത്തില്‍ ആന്ധ്രയിലെ കള്ളാര്‍ ഖനികളില്‍നിന്ന് ഖനനം ചെയ്‌തെടുത്ത അമൂല്യ രത്‌നക്കല്ലായ കോഹിനൂര്‍ ഏറെക്കാലം കാക്കാത്തീയ രാജവംശത്തിന്റെ കൈവശമായിരുന്നു. ശേഷം പല ഉടമസ്ഥരാല്‍ കൈ മാറിമറിഞ്ഞ കോഹിന്നൂരിനെ ഒടുവില്‍ ബ്രിട്ടീഷുകാര്‍ ബലമായി തട്ടിയെടുത്ത് ബ്രിട്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ബ്രട്ടീഷ് രാജ്ഞിയുടെ കിരീടത്തിലാണ് കോഹിന്നൂര്‍ ഇപ്പോള്‍ പതിപ്പിച്ചിരിക്കുന്നത്.