ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി

single-img
28 July 2015

Abdul_Kalam_st_072815

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഗോഹട്ടിയില്‍ നിന്നും വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര-നാവിക-വ്യോമ സേന മേധാവികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.