എം.സി. റോഡില്‍ അപകടം: ബൈക്ക്‌ യാത്രികനായ യുവാവ് മരിച്ചു

single-img
25 July 2015

downloadകെ.എസ്‌.ആര്‍.ടി.സി. ബസിനെ മറികടക്കവേ എതിരേവന്ന ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രികരായ യുവാക്കളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക്  പരുക്ക്‌. ഇന്നലെ രാത്രി 10.15ന്‌ എം.സി. റോഡില്‍ ബേക്കര്‍ ജംങ്‌ഷനിലെ വൈ.ഡബ്ലു.സി.എയ്‌ക്കു സമീപമായിരുന്നു അപകടം. കുമാരനല്ലൂര്‍ കാക്കനാട്ട്‌ ബാബു തോമസിന്റെ മകന്‍ബിനോ കെ. ബാബു(20)വാണു മരിച്ചത്‌. സഹയാത്രികനായ കുമാരനല്ലൂര്‍ കാരിക്കാത്ര വിനോദിന്റെ മകന്‍ അര്‍ജുന(18)നെ പരുക്കുകളോടെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കിയശേഷം കോയമ്പത്തൂരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സില്‍ ചേര്‍ന്ന ബിനോ കഴിഞ്ഞ ദിവസമാണു നാട്ടില്‍ തിരിച്ചെത്തിയത്‌. ബൈക്ക്‌ ഓടിച്ചിരുന്ന ബിനോ അപകടത്തെ തുടര്‍ന്നു റോഡിലേയ്‌ക്കു തലയടിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ ബൈക്ക്‌ പൂര്‍ണമായും തകര്‍ന്നു.